നാടക മത്സരങ്ങള്‍ക്ക് നാളെ തുടക്കം

Advertisement

ചാത്തന്നൂര്‍: സംസ്‌കാര പാരിപ്പള്ളിയുടെ നാടക മത്സരങ്ങള്‍ നാളെ തുടങ്ങി 12ന് അവസാനിക്കും. കേരളത്തിലെ പ്രമുഖ പ്രൊഫഷണല്‍ നാടക സമിതികളാണ് മത്സരത്തിനായി എത്തുന്നത്.
നാളെ വൈകുന്നേരം 6.30ന് പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ ഡോ. ചന്ദ്രദാസന്‍ ഭദ്രദീപപ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊല്ലം ആവിഷ്‌കാരയുടെ ‘സാധാരണക്കാരന്‍’.
4ന് വൈകുന്നേരം 6.30ന് കോട്ടയം ദൃശ്യവേദിയുടെ ‘നേരിന്റെ കാവലാള്‍’, 5ന് വൈകുന്നേരം 6.30ന് കോഴിക്കോട് സൃഷ്ടിയുടെ ‘നമ്മള്‍’. 6ന് വൈകുന്നേരം 6.30ന് പാല കമ്മ്യൂണിക്കേഷന്‍സിന്റെ ‘ജീവിതം സാക്ഷി’. 7ന് വൈകുന്നേരം 6.30ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘ഉള്‍കടല്‍’, 9ന് വൈകുന്നേരം 6.30ന് അമ്പലപ്പുഴ സാരഥിയുടെ ‘രണ്ട് ദിവസം.
10ന് കാഞ്ഞിരപ്പള്ളി അമലയുടെ ‘ശാന്തം’. 11ന് വൈകുന്നേരം 6.30ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ ‘മണികര്‍ണ്ണക’. 12ന് വൈകുന്നേരം 6ന് സമാപന സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും ജി. എസ്. ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എംഎല്‍എ പുരസ്‌കാര സമര്‍പ്പണവും നടത്തുമെന്നും സംസ്‌കാര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായ ചെയര്‍മാന്‍ വി. ജയപ്രകാശ്, വൈസ് ചെയര്‍മാന്‍ കെ. രാധാകൃഷ്ണപിള്ള, ജനറല്‍ കണ്‍വീനര്‍ എസ്. അജിത്കുമാര്‍(ലാലു), കണ്‍വീനര്‍ ഡി. രഞ്ജന്‍, ട്രഷറര്‍ പി. വി. ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കാളികളായി.

Advertisement