പാരിപ്പള്ളി: ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പിന്നാലെ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. നാവായിക്കുളം, കടമ്പാട്ട്കോണം ഇലങ്കം നഗര്‍ സാഗര്‍ നിവാസില്‍ മണികണ്ഠനാ(65)ണ് മരിച്ചത്. കഴിഞ്ഞ 30ന് രാത്രി 7.30ന് കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ പാരിപ്പള്ളി മുക്കടയില്‍ വച്ചാണ് അപകടം ഉണ്ടായത്.
കൊട്ടിയത്ത് ഒരു ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം. ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ഡിവൈഡറില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ജോലിയില്‍ ഉണ്ടായിരുന്ന ദേശീയ പാത ജീവനക്കാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കള്‍: വിദ്യാസാഗര്‍, സച്ചിന്, ജീവന്. മരുമക്കള്‍: ദേവി.കെ, ഷെറിന്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.