കൊല്ലം: യുവാവിനേയും സഹോദരനേയും ബിയര്‍കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായി. കിളികൊല്ലൂര്‍, സൗഹാര്‍ദ്ദ നഗര്‍, തെങ്ങുവിള വീട്ടില്‍ പാച്ചന് എന്ന അനന്ദു(24), കിളികൊല്ലൂര്‍, സൗഹാര്‍ദ്ദ നഗര്‍, മനോജ് ഭവനത്തില്‍ മനോജ്(28), കിളികൊല്ലൂര്‍, പവിത്രം നഗര്‍, മേലൂട്ട് വിട്ടില്‍ കുരുട്ടി എന്ന അരുണ്‍ കുമാര്‍(27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കല്ലുംതാഴം ആലുവിള വടക്കതില്‍ മോഹനന് ആചാരിയുടെ മകന് മുരുകേശിനേയും സഹോദരനേയുമാണ് പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി, മോഹനാചാരി വീട്ടിലേക്ക് തന്റെ സൈക്കളില്‍ വന്നസമയം വഴി മുടക്കി നിന്ന പ്രതികളുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും, പ്രതി
കള്‍ ചേര്‍ന്ന് സൈക്കിളിന്റെ കാറ്റ് തുറന്ന് വിടുകയും സൈക്കിള്‍ എടുത്ത് എറിഞ്ഞ് കേട് വരുത്തുകയും ചെയ്യ്തിരുന്നു. ഇത് ചോദിക്കാന്‍ എത്തിയ മോഹനാചാരിയുടെ മക്കളായ മുരുകേശിനേയും രാജേഷിനേയുമാണ് പ്രതി
കള്‍ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ തലയിലും
തോളിലും കൈകളിലും മുറിവേറ്റു. ഇതിനെ തുടര്‍ന്ന് കിളികൊല്ലൂര്‍
പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ്
രജിസ്റ്റ് ചെയ്യുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ
നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.