കേരള സർവകലാശാല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് , പുനലൂർ എസ് എൻ കോളേജും കാര്യവട്ടം എൽ എൻ സി പി ഇ യും ജേതാക്കൾ

Advertisement

ശാസ്താംകോട്ട. കെ എസ് എം ഡി ബി കോളേജിൽ വച്ച് നടന്ന കേരള സർവകലാശാല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പുനലൂർ എസ് എൻ കോളേജും വനിതാ ഭാഗത്തിൽ തിരുവനന്തപുരം കാര്യവട്ടം എൽ എൻ സി പി ഇ യും ജേതാക്കളായി .

പുരുഷ വിഭാഗത്തിൽ അഞ്ചൽ സെൻറ് ജോൺസ് കോളേജ് രണ്ടാം സ്ഥാനവും എസ് എൻ കോളേജ് കൊല്ലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി വനിതാ വിഭാഗത്തിൽ പുനലൂർ എസ് എൻ കോളേജ് രണ്ടാം സ്ഥാനവും സെൻറ് ജോൺസ് കോളേജ് അഞ്ചൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി അഞ്ചൽ സെൻറ് ജോൺസ് കോളേജിലെ പി. ശിവപ്രസാദും വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യനായി പുനലൂർ എസ് എൻ കോളേജിലെ എസ്.യു ഫാത്തിമയും വിജയിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗം
അഡ്വക്കേറ്റ് ജി മുരളീധരൻ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ് പ്രിൻസിപ്പൽ ഡോ.കെ .സി പ്രകാശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. എസ് ജയൻ വിജയികൾക്കുള്ളസമ്മാനദാനം നിർവഹിച്ചു .ആർ . അരുൺകുമാർ ,
ജെ. ജയരാജ്, സെനറ്റ് അംഗം ഡോ അജേഷ് എസ്.ആർ, ഡോ.അഗസ്റ്റിൻ, ഡോ. സന്തോഷ്, ഡോ. എസ്. ജയന്തി ബാദുഷാൻ തുടങ്ങിയവർ സംസാരിച്ചു മഹാരാഷ്ട്രയിലെ റ്റി ആർ പി എം നന്ദേദ് സർവകലാശാലയിൽ നടക്കുന്ന അന്തർ സർവകലാശാല മത്സരങ്ങൾക്കുള്ള കേരള സർവകലാശാലയുടെ പുരുഷ വനിതാ ടീമുകളെ ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്തു.