പടിഞ്ഞാറെകല്ലട: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്ഷീരകർഷകർക്ക് കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകണമെന്നും ഇതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പടിഞ്ഞാറെകല്ലട ക്ഷീര സംഘം വാർഷിക പൊതുയോഗ സമ്മേളനവും സഹായ വിതരണവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര സംഘം പ്രസിഡന്റ് കാരുവള്ളിൽ ശശി അധ്യക്ഷത വഹിച്ചു.
കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള സ്വാഗതം ആശംസിച്ചു. എസ്എസ്എൽസി, + 2 കുട്ടികൾക്കുള്ള അവാർഡ് വിതരണം പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. നിഷ.ബി, വി. രതീഷ്. വൈ.ഷാജഹാൻ, ഓമനക്കുട്ടൻ, സിന്ധു. ആർ, അമൃത, കുന്നിൽ ജയകുമാർ, എന്നിവർ സംസാരിച്ചു. ഗണേഷ് കൃതജ്ഞത പറഞ്ഞു .