ജി കാര്‍ത്തികേയന്‍ സ്മാരക പുരസ്കാരം ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്ക്

Advertisement

കരുനാഗപ്പള്ളി . സ്വാതന്ത്ര്യ സമര സേനാനിയും, മദ്ധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രമുഖനും, 1957 ലെ പ്രഥമ കേരള നിയമസഭയിലെ അംഗവുമായിരുന്ന സഖാവ് ജി.കാർത്തികേയന്റെ സ്മരണക്കായി കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.കാർത്തികേയൻ ഫൗണ്ടേഷൻ നൽ കുന്ന 10-ാ മത് ജി. സ് മാരക പുരസ് കാരത്തിന് സാമൂഹ്യ-സാംസ്കാരിക രംഗത്തെ ശ്രദ്ധേയവ്യക്തിത്വം എന്ന നിലയിൽ ചുനക്കര ജനാർദ്ദനൻ നായരെ തെരഞ്ഞെടുത്തു.

ചവറ കെ. എസ്. പിള്ള, അഡ്വ. മണിലാൽ, റ്റി. കെ. വിനോദൻ, അഡ്വ.ആർ.വിജയകുമാർ എന്നിവർ അംഗങ്ങളായ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

2023 ഡിസംബർ 2 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് ജി.കാർത്തികേയന്റെ വസതിയിൽ ചേരുന്ന ചടങ്ങിൽ വച്ച് 11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന ജി.സ്മാരക പുരസ്കാരം അവാർഡു ജേതാവിനു സമർപ്പിക്കും.