പുനലൂര്‍: അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി പണികഴിപ്പിക്കുന്ന സബ്‌സ്റ്റേഷന് സമീപത്തായാണ് 45 വയസ്സോളം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ട്രാക്കിന് സമീപം കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴി കടന്നുപോയ പാലരുവി എക്‌സ്പ്രസ് തട്ടിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
കാല് ശരീരത്തില്‍ നിന്നും വേര്‍പെട്ട നിലയിലാണ്. നീല പാന്റും, ഷര്‍ട്ടും ആണ് വേഷം. ഇതുവഴി പോയ യാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പുനലൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടുദിവസമായി ട്രാക്കിന് സമീപത്തായി അലഞ്ഞുതിരിഞ്ഞു നടന്ന വ്യക്തിയാണ്അപകടത്തില്‍പ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.