മദ്യപന്മാരുടെ കേന്ദ്രമായി എഴുകോണ്‍ ചന്ത

Advertisement

കൊട്ടാരക്കര: നേരം വൈകിയാല്‍ മദ്യപന്മാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് എഴുകോണ്‍ ചന്തയും പരിസരങ്ങളും. എഴുകോണ്‍ പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, രാത്രി ശാഖ ഉള്‍പ്പടെയുള്ള ബാങ്കുകള്‍, ഹോമിയോ ആശുപത്രി, മത്സ്യ, പച്ചക്കറി ചന്തകള്‍, മാടന്‍ കാവ് ക്ഷേത്രം എന്നിവ പ്രവര്‍ത്തിക്കുന്നയിടത്താണ് വലിയ തോതില്‍ മദ്യപാനം നടക്കുന്നത്. ചന്തയിലുള്‍പ്പെടെ മദ്യ കുപ്പികള്‍ വലിച്ചെറിഞ്ഞ് കിടക്കുന്ന അവസ്ഥയാണ്. മദ്യപിച്ച ശേഷം ഉപേക്ഷിച്ച നൂറ് കണക്കിന് മദ്യ കുപ്പികളാണ് ഹരിത ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് എടുത്ത് മാറ്റുന്നത്.
മദ്യപന്മാരുടെ ശല്യം ഏറിയതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇടുങ്ങിയ വഴികളിലൂടെ ചന്തയില്‍ വരാതെ മറ്റു വ്യാപാര സ്ഥലങ്ങളിലേക്ക് പോകുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊതു ഇടത്തെ മദ്യപാനം തടയുന്നതിനായി പഞ്ചായത്ത് അധികൃതര്‍, പോലീസ്, എക്സൈസ് സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവൃത്തിക്കണമെന്നാണ് വ്യാപാരികള്‍ ഉള്‍പ്പടെയുള്ള സമീപ വാസികള്‍ ആവശ്യപ്പെടുന്നത്.

Advertisement