വൈദ്യുതിചാർജ്ജ് വർദ്ധിപ്പിച്ചതിൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു

Advertisement

ശാസ്താംകോട്ട: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചും വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ശാസ്താം കോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തുണ്ടിൽ നൗഷാദ്,പി.എം. സെയ്ദ് , പി.നൂർദീൻ കുട്ടി, കല്ലട ഗിരീഷ്, രവിമൈനാഗപ്പള്ളി, ഗോകുലം അനിൽ, സൈറസ് പോൾ, ഓമന കുട്ടൻ ഉണ്ണിത്താൻവിള, ആർ. അരവിന്ദാക്ഷ പിള്ള ,വിദ്യാരംഭം ജയകുമാർ , വർഗ്ഗീസ് തരകൻ, എൻ.സോമൻപിള്ള , ഗോപൻ പെരുവേലിക്കര, കടപുഴ മാധവൻ പിള്ള , വിനോദ് വില്ലേത്ത്, രാജു ലോറൻസ് , എം.വൈ. നിസാർ , ജോൺസൻവൈദ്യൻ, ടി.ജി.എസ് . തരകൻ, തടത്തിൽ സലിം, സലാം പുതു വിള, റോയ് മുതുപിലാക്കാട്, ജയശ്രീരമണൻ , റഷീദ് ശാസ്താംകോട്ട തുടങ്ങിയവർ പ്രസംഗിച്ചു