ശാസ്താംകോട്ട വൈദ്യുതി ആഫിസിലേക്ക്കോൺഗ്രസ്സ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തും

Electrical equipment.energy meter is a device that measures the amount of electric energy consumed by a residence, a business, or an electrically powered device
Advertisement

ശാസ്താംകോട്ട: വൈദുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ചും വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപെട്ടും 6 ന് രാവിലെ 10 മണിക്ക് ശാസ്താംകോട്ട വൈദ്യുതി ആ ഫിസിലേക്ക്കോൺഗ്രസ്സ് കുന്നത്തൂർ നിയോജകമണ്ഡലം കമിറ്റി നടത്തുന്ന പ്രതിഷേധ മാർച്ചിൽ 250 കോൺഗ്രസ്സ് പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. എം.വി.ശശികുമാരൻ നായർ , കല്ലട രമേശ്, ബി. പ്രതീപ് കുമാർ , തുണ്ടിൽ നൗഷാദ്, വൈ.നജിം, ചന്ദ്രൻ കല്ലട, എസ്.ബിനകുമാരി , റിയാസ് പറമ്പിൽ, എൻ.ശിവാനന്ദൻ, പി.ആർ. ബിജു, മഠത്തിൽ .ഐ. സുബയർ കുട്ടി,കുന്നിൽ ജയകുമാർ, കെ.എസ്. കിരൺ, ഗീവർഗ്ഗീസ്, ഹരികുമാർ കുന്നുംപുറം, ഗിരിഷ് കണത്താർ കുന്നം എസ്.സുബ്രമണ്യൻ, തങ്കച്ചൻ ആറ്റ് പുറം, ഷിഹാമ്പ് മുല്ലപള്ളി,ശാന്തകുമാരി ,സാവിത്രി, ഷിജഭാസ്ക്കർ തുടങ്ങിയവർ പ്രസംഗിച്ചു