കൊട്ടാരക്കര : കെ എസ് ആർ ടി സി ഡ്രൈവറുടെ അശ്രദ്ധ .ബസ് കയറി സ്കൂട്ടർ യാത്രിക മരിച്ചു. കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35)യാണ് മരിച്ചത്. കൊട്ടാരക്കര പുലമൺ ട്രാഫിക്ക് സിഗ്നലിലാണ് അപകടമുണ്ടായത്.
കെ എസ് ആർടിസി ബസ് സ്‌കൂട്ടറിന്റെ പിന്നിലൂടെ സൈഡ് ചേർത്ത് കൊണ്ടുപോയപ്പോൾ ബസ്സ് തട്ടി ആകൂട്ടർ യാത്രിക ബസ്സിനടിയിൽ അകപ്പെടുകയായിരുന്നു. പിൻ ചക്രങ്ങൾ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.മൃതദേഹം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുംവഴിയാണ് അപകടമരണം സംഭവിച്ചത്.
കൊട്ടാരക്കരയിൽ KSRTC ബസ്സ് കയറി യുവതി മരിച്ച സംഭവം.. ബസ്സ് ഡ്രൈവറുടെ പേരിൽ മനപ്പൂർവ്വം അല്ലാത്ത നരഹത്യക്ക് കേസെടുക്കണം