അഖിലേന്ത്യാ സഹകരണ വാരാഘോഷം :കുന്നത്തൂരിൽ പഞ്ചായത്ത്‌ തല സഹകാരി സംഗമങ്ങൾക്ക് തുടക്കമായി

Advertisement

ശാസ്താംകോട്ട : കുന്നത്തൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത്‌ തല സഹകാരിസംഗമങ്ങൾക്ക് തുടക്കമായി.
എഴുപതാമത്‌ സഹകരണവാരാഘോഷം നവംബർ 14മുതൽ 20 വരെ നടക്കും. ഉത്ഘാടനം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ വാരാഘോഷ സമാപനം 20ന് വിവിധ പരിപാടികളോടെ കൊല്ലത്തു നടക്കും. ഇതിന്റെ മുന്നോടിയായി വിവിധ പരിപാടികൾ നടത്തുവാൻ സർക്കിൾ യൂണിയൻ തീരുമാനിച്ചു. പതിനാലിന് എല്ലാ സംഘങ്ങളിലും പതാക ദിനം ആചരിക്കും. നവംബർ 16 ന് താലൂക്ക് തല സഹകരണ വാരാഘോഷം ശാസ്താംകോട്ടയിൽ വച്ചു നടക്കും. 18ന് സർക്കിൾ യൂണിയന്റെ നേതൃത്വത്തിൽ പതാകജാഥ ശൂരനാട് വായനശാല ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ഭരണിക്കാവ്., ചിറ്റുമല, പെരിനാട്, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ സഞ്ചരിച്‌ വൈകിട്ട് കൊല്ലത്തു നടക്കുന്ന വിളംബര റാലിയോടൊപ്പം ചേരും.
വാരാഘോഷത്തിന്റെ മുന്നോടിയായി നവംബർ 4മുതൽ 13വരെ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ സഹകാരി സംഗമം നടക്കും. അതിന്റെ ഭാഗമായുള്ള ശാസ്താംകോട്ട പഞ്ചായത്ത്‌ തല ഉദ് ഘാടനം ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് കോൺഫറൻസ് ഹാളിൽ മുൻ പി എസ് സി. ചെയർമാനും പ്രഥമ റോബർട്ട് ഓവൻ അവാർഡ് ജേതാവുമായ എം. ഗംഗാധര കുറുപ്പ് നിർവഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എംവി ശശികുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ്. ടി. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. സർക്കിൾ യൂണിയൻ അംഗങ്ങൾ ആയ പ്രൊഫ. കേശവചന്ദ്രൻ നായർ, ബി വിജയമ്മ, k. കുമാരൻ, ശാസ്താംകോട്ട പ്രാഥമിക സഹകരണ സംഘം പ്രസിഡന്റ്.കെ കെ. രവികുമാർ, കരിംതോട്ടുവ സംഘം പ്രസിഡന്റ് ബിനോയി, പി കെ. രവി, ജലാൽ, അഡ്വ.തോമസ് വൈദ്യൻ, സെയിലോഫീസർ ഷിബു എന്നിവർ സംസാരിച്ചു. വാലുവേഷൻ അസിസ്റ്റന്റ് റജിസ്ട്രാർ എം. ശ്രീവിദ്യ സ്വാഗതവും, പ്രൊഫ. കേശവചന്ദ്രൻ നായർ നന്ദിയും പറഞ്ഞു

Advertisement