ശാസ്താംകോട്ട : വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ചും വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് ശാസ്താംകോട്ട,കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി ശാസ്താംകോട്ട ഇലക്ട്രിസിറ്റി ആഫീസിലേക്ക് മാർച്ച് നടത്തി.ട്രഷറിയുടെ മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ഇലക്ട്രിസിറ്റി ആഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.തള്ളികയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ അൽപസമയം ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി.
കെപിസിസി അംഗം എം.വി ശശികുമാരൻ നായർ മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ്,തുണ്ടിൽ നൗഷാദ്,പി.നൂർദീൻ കുട്ടി,കല്ലട ഗിരീഷ്,രവി മൈനാഗപ്പള്ളി,ഗോകുലം അനിൽ,ദിനേശ് ബാബു,സുഹൈൽ അൻസാരി,എസ്.ബീന കുമാരി, തടത്തിൽ സലിം,എൻ.സോമൻ പിള്ള,സൈറസ് പോൾ,റോയി മുതുപിലാക്കാട്,സലാം പുതുവിള,റഷീദ് ശാസ്താംകോട്ട, ജോൺസൺ വൈദ്യൻ,വൈ.നജിം, തുടങ്ങിയവർ പ്രസംഗിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വിദ്യാരംഭം ജയകുമാർ,വർഗ്ഗീസ് തരകൻ,ഗോപൻ പെരുവേലിക്കര,കടപുഴ മാധവൻ പിള്ള,വിനോദ് വില്ലേത്ത്,രാജു ലോറൻസ്,ചക്കുവള്ളി നസീർ, ശശിധരൻ ഏഴാംമൈൽ,പത്മ സുന്ദരൻ പിള്ള,ആർ.ഡി പ്രകാശ്,ആർ. നളിനാക്ഷൻ,പ്രസന്നകുമാർ വില്ലാടൻ, സുഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.