കതിര്‍മണി പദ്ധതിക്ക് തുടക്കം
ഇളമാട് ഗ്രാമപഞ്ചായത്തിലെ പുലിക്കുഴി വാര്‍ഡില്‍ 18 വര്‍ഷമായി തരിശായി കിടന്ന നാല് ഏക്കര്‍ സ്ഥലം നെല്‍ കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ കതിര്‍ മണി പദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്തത്. വിത്ത്,ജൈവ വളം,കക്ക, കൂലി ചെലവ് എന്നിവ സബ്‌സിഡി നിരക്കില്‍ പദ്ധതി വഴി നല്‍കുന്നുണ്ട്. കിലോക്ക് 28 രൂപ നിരക്കില്‍ ജില്ലാ പഞ്ചായത്ത് നെല്ല് സംഭരിച്ച് കതിര്‍ മണി എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വിത്ത് വിതക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷൈന്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ താജുദ്ദീന്‍,കൃഷി ഓഫീസര്‍ രമ്യ ചന്ദ്രന്‍,കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
പരിശീലന ക്ലാസ് സംഘടിപ്പിച്ചു
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലെ പുതിയ നിയമ ഭേദഗതികളും മറ്റ് അറിവുകളെ കുറിച്ചുള്ള പരിശീലന ക്ലാസ് ബ്ലോക്ക് എ ഇ അജീഷ് നയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വേണു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആയൂര്‍വേദ ദിനാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും
എട്ടാമത് ആയൂര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതിയ ചികിത്സ വകുപ്പും ജില്ലാ മെഡിക്കല്‍ ഓഫീസ് നാഷണല്‍ ആയൂമിഷനും ചേര്‍ന്ന സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം നവംബര്‍ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിക്കും. ‘ആയുര്‍വേദം എല്ലാവര്‍ക്കും എല്ലാദിവസവും’ എന്ന ടാഗ് ലൈനില്‍ ‘ആയുര്‍വേദ ഫോര്‍ വണ്‍ ഹെല്‍ത്ത’് എന്നതാണ് തീം. ജില്ലയിലെ 89 ആയുര്‍വേദ സ്ഥാപനങ്ങളിലും ജീവിതശൈലി രോഗങ്ങള്‍ക്കായി പ്രത്യേക ഒ പി, പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍, സ്‌കൂള്‍ കോളേജ് തലത്തില്‍ അവബോധ ക്ലാസുകള്‍, ക്വീസ് മത്സരം ബ്ലോക്ക് അടിസ്ഥാനത്തില്‍ ഉപന്യാസം പോസ്റ്റര്‍ മേക്കിങ് മത്സരങ്ങളും നടത്തും. ആയുര്‍വേദത്തിന്റെ വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, സ്ത്രീ രോഗം, നേത്രരോഗം, ഇ എന്‍ ടി ,ഉദരരോഗം, ഏനോ റെക്റ്റല്‍ രോഗങ്ങള്‍, ത്വക്ക്‌രോഗങ്ങള്‍, കോസ്‌മെറ്റോളജി, സ്‌പോര്‍ട്‌സ് ആയുര്‍വേദ മാനസികാരോഗ്യ ക്ലിനിക്ക് തുടങ്ങിയവ വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് ജില്ലാ ആയുര്‍വേദ ആശുപത്രി മുഖേന നടപ്പിലാക്കും
വനിത കമ്മിഷന്‍ സിറ്റിങ് നവംബര്‍ ഒന്‍പതിന്
വനിത കമ്മിഷന്‍ കൊല്ലം ജില്ലാതല സിറ്റിങ് നവംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.
താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
താലൂക്ക് വികസന സമിതി യോഗം എം സിറാജുദ്ദീന്റെ അധ്യക്ഷതയില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ കൂടി. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ പുന സ്ഥാപിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിക്കാനും ഭക്ഷ്യ ശാലകളുടെ വില നിലവാരം ഏകീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുത്തു
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 18 രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അപേക്ഷ ക്ഷണിച്ചു
ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ ബിരുദവും ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പ്രവൃത്തിപരിചയം സഹിതമുള്ള ബയോഡാറ്റ ജില്ലാ ആസൂത്രണ സമിതി ഓഫീസില്‍ നേരിട്ടോ dpokollam@gmail.com ലോ നവംബര്‍ 17 നകം സമര്‍പ്പിക്കണം ഫോണ്‍ 0474 2793455.
കുടിശികനിവാരണ അദാലത്ത്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ അവസരം. പ•ന, വടക്കുംതല വില്ലേജുകള്‍ക്കായി പ•ന പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ ഏഴ് രാവിലെ 10 മുതല്‍ നടത്തും. അംശദായം അടയ്ക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും അവസരമുണ്ട്. ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.
റാങ്ക് പട്ടിക റദ്ദായി
വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ അറബിക് (ഫസ്റ്റ് എന്‍ സി എ ഇ/ബി/റ്റി) (കാറ്റഗറി നം.566/19 ) പാര്‍ട്ട് ടൈം എച്ച് എസ് റ്റി സംസ്‌കൃതം ഫസ്റ്റ് എന്‍ സി എ (മുസ്ലിം) (കാറ്റഗറി നം.269/2020) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
റാങ്ക് പട്ടിക
ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍ ഡി ടൈപ്പിസ്റ്റ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) (കാറ്റഗറി നം.369/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ( ഫസ്റ്റ് എന്‍ സി എ എസ് സി സി സി) (കാറ്റഗറി നം.556/2022), വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടിച്ചര്‍ (തമിഴ് മീഡിയം) (കാറ്റഗറി നം. 493/2020) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
സാധ്യതാ പട്ടിക
ജില്ലയിലെ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നം 368/2021) തസ്തികയുടെ സധ്യതപട്ടിക പ്രസിദ്ധപ്പെടുത്തി.
ക്വട്ടേഷന്‍
പൊതുമരാമത്ത് വകുപ്പ് കരുനാഗപ്പള്ളി റെസ്റ്റ് ഹൗസ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് മാസ വാടകയ്ക്ക് ഏറ്റെടുത്തു നടത്തുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അവസാനതീയതി: നവംബര്‍ എട്ട്. ഫോണ്‍ 7034263984.
പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. നവംബര്‍ 21 മുതല്‍ 25 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. മാര്‍ക്കറ്റിങ് സ്ട്രറ്റജീസ് , ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജി എസ് റ്റി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. www.kied.info ല്‍ നവംബര്‍ 15നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഫോണ്‍ 0484 2550322, 0484 2532890, 7012376994.
കുടിശിക നിവാരണ അദാലത്ത് മാറ്റിവച്ചു
നവംബര്‍ ഒമ്പത് രാവിലെ 10 മുതല്‍ ഏരൂര്‍ പഞ്ചായത്താഫീസില്‍ നടത്താനിരുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണഅദാലത്ത് നവംബര്‍ 22ലേക്ക് മാറ്റി . ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.
ഭരണാനുമതി ലഭിച്ചു
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തില്‍ എല്‍ എം എസ് എല്‍ പി എസ് ജംഗ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.