ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ വളപ്പിൽ ജൈവ പച്ചക്കറി തോട്ടം ഒരുക്കി കർഷക കൂട്ടായ്മ

Advertisement

ശാസ്താംകോട്ട. പോലീസ് സ്റ്റേഷൻ വളപ്പിൽ ജൈവ പച്ചക്കറി തോട്ടം ഒരുക്കി കർഷക കൂട്ടായ്മ. ശാസ്താംകോട്ട കൃഷിഭവന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ വളപ്പിലാണ് കർഷക കൂട്ടായ്മ ജൈവ പച്ചക്കറി തോട്ടം ഒരുക്കിയത്.വിവിധ ഇനങ്ങളിൽ പെട്ട അൻപതിലധികം പച്ചക്കറിതൈകളാണ് ഗ്രോബാഗുകളിലാക്കി നട്ടത്.ഇതിനാവശ്യമായ ജൈവവളവും ഇതിനൊപ്പം നൽകി.ക്രമസമാധാനപാലനത്തിനും സ്റ്റേഷൻ ഡ്യൂട്ടിയ്ക്കും ഒപ്പം ജൈവ പച്ചക്കറി തോട്ടം പരിപാലനവും ഇനി പോലിസുകാർ നൽകും.

നിലവിൽ ശാസ്താംകോട്ട സ്റ്റേഷനിലെ പോലീസുകാർക്ക് ഭക്ഷണം ഒരുക്കി നൽകുന്നതിനായി അടുക്കള പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് ആവശ്യമായ പച്ചക്കറികൾ ഇനി വിഷ രഹിതമായി ലഭിക്കുമെന്ന സന്തോഷത്തിലാണ് പോലീസുകാർ.പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത നിർവഹിച്ചു.കർഷക അവാർഡ് ജേതാവ് മുതുപിലാക്കാട് സ്വദേശി ബേബിയെ എസ്ഐ കെ.എച്ച്.ഷാനവാസ് അനുമോദിച്ചു.കൃഷി അസി.ഡയറക്ടർ എ.ഷാനിദ ബീവി,കൃഷി ഓഫീസർ വി.ബിനിഷ, എസ്.ഐ വിജയരാജൻ, ഹരിലാൽ,ജനമൈത്രി ബീറ്റ് ഓഫീസർ ഷോബിൻ വിൻസെന്റ്
തുടങ്ങിയവർ സംസാരിച്ചു.

Advertisement