ചിറ്റുമല. സ്കൂളിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവേ മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.കൈതക്കോട് മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കിഴക്കേ കല്ലട ഇലവൂർക്കാവ് തറയിൽ തെക്കതിൽ വീട്ടിൽ ജയകുമാറിന്റെ മകൾ വർഷ.എസ് (14) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്.ഇലവൂർക്കാവിൽ ബസ് കാത്ത് നിൽക്കവേ ഒടിഞ്ഞു വീണ മരക്കൊമ്പ് വർഷയുടെ തലയിൽ പതിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന്(ബുധൻ) മരണം സംഭവിക്കുകയായിരുന്നു