കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും കൂട്ട സത്യാഗ്രഹവും സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട.പെന്‍ഷന്‍ പരിഷ്‌കരണ,ക്ഷാമാശ്വാസ കുടിശികകള്‍ ഒറ്റത്തവണയായി അനുവദിക്കുക,ശമ്പള പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും കൂട്ട സത്യാഗ്രഹവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് കെകെ ശിവശങ്കരപ്പിള്ള സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം വി ഗിരിജാദേവി, ബ്ലോക്ക് വനിതാ വേദി കൺവീനറും സംസ്ഥാന കൗൺസിലറുമായ ഡോ.ജി. ലക്ഷ്മിക്കുട്ടിയമ്മ, സംസ്ഥാന കൗൺസിലർമാരായ ആര്‍. വാമദേവൻ നായർ, ടികെ. ചെല്ലപ്പൻ പിള്ള, എം.ഭദ്രൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. ബ്ലോക്ക് സെക്രട്ടറി ആര്‍.വിജയൻ പിള്ള സ്വാഗതവും ബ്ലോക്ക് ട്രഷറർ എന്‍.ദേവദാസൻ പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി