ജില്ലാ ആശുപത്രിയില്‍ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍

Advertisement

 ജില്ലാ ആശുപത്രിയില്‍  101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍  വിജയകരമായി പൂര്‍ത്തിയാക്കി.  2022 സെപ്റ്റംബര്‍ മാസം മുതലാണ് ആരംഭിച്ചത്.  
 സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് കുറഞ്ഞ ചെലവും കുറച്ച് ദിവസത്തെ ആശുപത്രി വാസവും മതിയെന്നതാണ് ആകര്‍ഷീയത. അപ്പന്‍ഡിസെക്ടമി, പിത്താശയസംബന്ധമായ രോഗങ്ങള്‍, ഹെര്‍ണിയ തുടങ്ങിയവയും അതികഠിനമായ വയറുവേദന, ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍ മുതലായവയ്ക്കുള്ള കാരണങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും സഹായകമാണ്  ഈ ശസ്ത്രക്രിയകള്‍.
ജില്ലാ ആശുപത്രി ജനറല്‍ സര്‍ജന്‍ ഡോ സതീഷ് ജേക്കബ്, അനസ്തറ്റിസ്റ്റുമാരായ ജയചന്ദ്രന്‍, സന്ധ്യ, മായാരാജന്‍,  ബിനിത സ്റ്റാഫ് നേഴ്‌സുമാരായ ഷൈമ, ജിഷ, ധന്യ, ദീപ, അന്‍ഷാദ,് സോജി എന്നിവരടങ്ങുന്ന  സംഘമാണ് നേട്ടത്തിന് പിന്നിലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ സന്ധ്യ അറിയിച്ചു.