പുനലൂര്‍: കൊല്ലം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് പുനലൂരില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി. സുജാത അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാല്‍ സംസാരിച്ചു.
പുനലൂര്‍ സെന്റ് ഗോരേറ്റി എച്ച്.എസ്.എസില്‍ പ്രവര്‍ത്തി പരിചയമേളയുടെ ഭാഗമായുള്ള വിവിധ മത്സരങ്ങളും ഗവ. എച്ച്.എസ്.എസില്‍ സാമൂഹ്യശാസ്ത്രമേളയും നടന്നു.
ആദ്യദിനത്തില്‍ പ്രഖ്യാപിച്ച മത്സരഫലങ്ങളില്‍ 536 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ല മുന്നില്‍. 499 പോയിന്റുമായി ചാത്തന്നൂരാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ പുനലൂര്‍ 463 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. വെളിയം 454 പോയിന്റുമായി നാലാമതും. 422 പോയിന്റുമായി ചടയമംഗലം അഞ്ചാം സ്ഥാനത്തുമാണ്. കൊട്ടാരക്കര (403), ചവറ (391), അഞ്ചല്‍ (384), കൊല്ലം (367), കുണ്ടറ (349), കുളക്കട (334), ശാസ്താംകോട്ട (328) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
കരുനാഗപ്പള്ളി ബോയ്‌സ് എച്ച്.എസ്.എസാണ് 124 പോയിന്റുമായി സ്‌കൂളുകളില്‍ മുന്നില്‍. കുറ്റിക്കാട് സി.പി എച്ച്.എസ്.എസ് (116) രണ്ടാംസ്ഥാനത്തും പതാരം എസ്.എം.എച്ച്.എസ്.എസ് (111) മൂന്നാം സ്ഥാനത്തുമാണ്. ഈസ്റ്റ് കല്ലട സി.വി.കെ.എം.എച്ച്.എസ് (109), പുത്തൂര്‍ ജി.എച്ച്.എസ്.എസ് (101) സ്‌കൂളുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.