ഇടക്കുളങ്ങര ഗോപൻ രചിച്ച ‘കറന്റ് മസ്താൻ’ പുസ്തക പ്രകാശനം

Advertisement

കരുനാഗപ്പള്ളി.മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും നിരവധി കവിത സമാഹാരങ്ങളും നോവലുകളും രചിച്ചിട്ടുള്ള ഇടക്കുളങ്ങര ഗോപന്റെ ഇരുപതാമത് പുസ്തകമായ ‘കറന്റ് മസ്താൻ എന്ന നോവലിന്റെ പ്രകാശനം സി ആർ മഹേഷ് എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപന് നൽകി നിർവഹിക്കുന്നു . നവംബര് 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ എം എ ഹാളിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ഡോ.സുരേഷ് മാധവ് പുസ്തകപരിചയം നടത്തും കറന്റ് മസ്താൻ നോവൽ ലോഗോസ് ബുക്സ് പുസ്തക രൂപത്തിലും മനോരമ ബുക്ക്സ് ഇ ബുക്സ് രൂപത്തിലും പ്രസിദ്ധീകരിക്കുന്നു .

നജീബ് മണ്ണേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സൂസൻ കോടി വി ജയദേവ് അഡ്വ പി ബി ശിവൻ ഡോ.നിസാർ കാതതുങ്ങൽ പ്രവീൺ മനക്കൽ ആർ രവീന്ദ്രന് പിള്ള ,പി ശിവപ്രസാദ് ,എസ് ശിവകുമാർ വി ജയസൂര്യ, നങ്ങാശ്ശേരിൽ ശശി എന്നിവർ ആശംസകൾ അർപ്പിക്കും. ഇടക്കുളങ്ങര ഗോപൻ മറുമൊഴി നടത്തുന്ന ചടങ്ങിൽ സജീവ് മാമ്പറ സ്വാഗതവും രാജീവ് മാമ്പറ നന്ദിയും പറയും