കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ സ്വർണ്ണ കൊടിമര ധ്വജസ്തംഭം സ്ഥാപിച്ചു 

Advertisement

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ സ്വർണ്ണ കൊടിമരത്തിനായി    ധ്വജസ്തംഭം  സ്ഥാപിച്ചു. ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യകാർമികത്വം വഹിച്ച ചടങ്ങിന് മേൽശാന്തി സുബ്രഹ്മണ്യ ശർമ്മ, കീഴ്ശാന്തി ശ്രീപതി മുതലായവർ സഹകാർമ്മികത്വം നൽകി.
ക്ഷേത്രം ഉപദേശക സമിതി  പ്രസിഡന്റ്  വിനായക. എസ്. അജിത് കുമാർ, സെക്രട്ടറി  മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക്  നേതൃത്വം നല്കി.
പന്തളം കൊട്ടാരം രാജ പ്രതിനിധി ശശികുമാർ വർമ്മ, ദേവസ്വം ബോർഡ് മെമ്പർ ജി സുന്ദരേശൻ,  അസിസ്റ്റൻറ് കമ്മീഷണർ ഗീതാകുമാരി, സബ്ബ്ഗ്രൂപ്പ് ഓഫീസർ പ്രദീപ് കുമാർ,  മഹാഗണപതി ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സൈനുരാജ്  ക്ഷേത്ര ജീവനക്കാർ,
മുൻസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
ജനുവരി അവസാനത്തോടെ സ്വർണ്ണ കൊടിമര നിർമ്മാണം പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ടാണ് ക്ഷേത്രം ഉപദേശസമിതി പ്രവർത്തിക്കുന്നതെന്ന് പ്രസിഡന്റ് വിനായക. എസ്. അജിത് കുമാർ പറഞ്ഞു.