മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി ശുചിത്വമുള്ള വീട്, ശുചിത്വമുള്ള നഗരം എന്ന ലക്ഷ്യത്തോടെ നഗരസഭ ആരംഭിച്ച പദ്ധതിയായ ‘ചേലോടെ കൊട്ടാരക്കര’യുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച നഗര സൗന്ദര്യ സായാഹ്നം ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സദസിൽ മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.