കുന്നത്തൂർ നെടിയവിള സർക്കാർ എൽപി സ്കൂളിൽ 80 സെന്റ് സ്ഥലത്ത് വിഷ രഹിത അടുക്കളത്തോട്ടം ഒരുക്കാൻകുരുന്നു കൈകൾ

Advertisement

കുന്നത്തൂ.വിഷ രഹിത അടുക്കളത്തോട്ടം കുട്ടികളിലൂടെ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി കൃഷിക്കൂട്ടം എന്ന കുട്ടികളുടെ സംരംഭത്തിന് കുന്നത്തൂർ
നെടിയവിള ഗവ.എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു.കുന്നത്തൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ സ്കൂൾ മാനേജ്മെന്റ് സമിതിയും കാർഷിക ക്ലബും സംയുക്തമായിട്ടാണ് പദ്ധതി നടത്തുന്നത്.സ്കൂളിന് സമീപത്തുള്ള രാധാ സദനത്തിൽ സോമൻ പിള്ളയുടെ 80 സെെന്റ് സ്ഥലമാണ് കൃഷിക്കായി ഏറ്റെടുത്തത്.മില്ലറ്റ് വർഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് റാഗി,ചോളം,തിന തുടങ്ങിയ മില്ലറ്റുകളും എല്ലാത്തരം പച്ചക്കറികളും ചീനി,വാഴ,ചേന തുടങ്ങിയ കാർഷിക വിഭവങ്ങളുമാണ് കൃഷി ചെയ്യാൻ തുടങ്ങിയത്.കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി
ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്, അംഗങ്ങളായ പ്രഭാ കുമാരി,അനില,എസ്എംസി
ചെയർമാൻ.ആർ.ശ്യാം,കൃഷി ഓഫീസർ നന്ദകുമാർ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബിജി,ജില്ലാ നൂൺ ഫീഡിങ് സൂപ്രണ്ട് സെയ്ഫുദ്ദീൻ,നൂൺ ഫീഡിങ് ഉദ്യോഗസ്ഥരായ നൗഷാദ്,താഹ,ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി.എസ്, സ്കൂൾ ഹെഡ്മാസ്റ്റർ റ്റി.ആർ സുബുകുമാർ,വൈസ് ചെയർമാൻ ആർ.മനോജ്,മാതൃസമിതി പ്രസിഡന്റ് എസ്.ജയലക്ഷ്മി,എസ്എംസി അംഗങ്ങൾ,രക്ഷിതാക്കൾ,കാർഷിക ക്ലബ്ബിലെ കുട്ടികൾ,സ്കൂൾ കാർഷിക ക്ലബ് കൺവീനർ അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Advertisement