കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ പകല്‍ വല്ലാത്ത വെട്ടമാണ് കാര്യമറിയാമോ

Advertisement

ശാസ്താംകോട്ട.കുന്നത്തൂർ നെടിയവിള അമ്പലം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് വിശ്രമമില്ല.പകലും രാത്രിയിലും ഈ ലൈറ്റ് കത്തി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്ക് മുമ്പാണ് ലൈറ്റ് സ്ഥാപിച്ചത്.എന്നാൽ അധികം വൈകാതെ ലൈറ്റ് കത്താതെയായി.ഇതോടെ ജംഗ്ഷൻ ഇരുട്ടിലമർന്നു.പരാതി വ്യാപകമായപ്പോൾ പഞ്ചായത്തും എംഎൽഎയും പരസ്പരം പഴിപറഞ്ഞ് കൈമലർത്തി.ഒടുവിൽ മാസങ്ങൾക്ക് മുമ്പ് ഹൈമാസ്റ്റിലെ രണ്ട് ലൈറ്റുകൾ തെളിഞ്ഞു.ഇപ്പോൾ ഒരെണ്ണം മാത്രമാണ് കത്തുന്നത്.ഇതാകട്ടെ പ്രകാശം ചൊരിയുന്നത് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള കൂറ്റൻ ആൽ മരത്തിന്റെ മുകളിലേക്ക്.ആർക്കും പ്രയോജനപ്പെടാത്ത ഈ ലൈറ്റാണ് ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതെ കത്തിക്കിടക്കുന്നത്.

Advertisement