കുന്നത്തൂർ. കുന്നത്തൂർ പഞ്ചായത്ത് ഓഫീസ് വളപ്പിൽ അന്തരിച്ച മുൻ
ജലസേചന വകുപ്പ് മന്ത്രി വി.പി രാമകൃഷ്ണപിള്ളയുടെയും മുൻ കുന്നത്തൂർ എംഎൽഎ റ്റി.നാണുമാറ്ററുടെയും പേരുകൾ ആലേഖനം ചെയ്ത ശിലാഫലകം ഉപേക്ഷിച്ച നിലയിൽ.ചേലൂർ കായലിൽ നിന്നുള്ള ജലം ഉപയോഗിച്ച് നടപ്പാക്കിയ കുന്നത്തൂർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ശിലാഫലകമാണ് ഇളക്കി മാറ്റിയത്.2001 ഫെബ്രുവരി 23 നാണ് ഉദ്ഘാടനം നടന്നത്.റ്റി.നാണുമാറ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന വി.പി രാമകൃഷ്ണപിള്ളയാണ് പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്.ശിലാഫലകം സ്ഥാപിച്ചത് കൊട്ടാരക്കര പ്രധാന പാതയിൽ പഞ്ചായത്ത് മതിലിലും.ഈ ഫലകമാണ് മാസങ്ങൾക്ക് മുമ്പ് നവീകരണത്തിന്റെ ഭാഗമായി ഇളക്കി മാറ്റിയത്.പിന്നീട് ലൈബ്രറിയിലേക്ക് കയറുന്ന പടവുകൾക്ക് സമീപം അഴുക്ക് പിടിച്ച ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു.എന്നാൽ സ്മാരകം പോലെ സംരക്ഷിക്കേണ്ട ശിലാഫലകം ഇളക്കി മാറ്റാൻ കാട്ടിയ ആർജവം പുന:സ്ഥാപിക്കാൻ അധികൃതർ കാട്ടാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.