ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്ന നന്ദികേശന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി ക്ഷേത്ര ഭരണസമിതി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി ഒരുക്കിയ നന്ദികേശാലയത്തിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജി. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
കരുനാഗപ്പള്ളി എംഎല്‍എ സി. ആര്‍. മഹേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍ സ്വഗതം ആശംസിച്ചു. ശിലാ സ്ഥാപനം നിര്‍വഹിച്ച നന്ദികേശാലയത്തിന്റെ നിര്‍മാണം രണ്ടുമാസക്കാലം കൊണ്ടാണ് ക്ഷേത്ര ഭരണസമിതി പണികഴിപ്പിച്ചത്. പ്രസിഡന്റ് ജി. സത്യന്‍, രക്ഷാധികാരി അഡ്വ. എം. സി. അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ അജ്മല്‍, കെ.പി. ചന്ദ്രന്‍, ചൂനാട് വിജയന്‍ പിള്ള, കെ. പി. ചന്ദ്രന്‍, ബി.എസ്. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.