കരുനാഗപ്പള്ളി.ലോക പൊതു യാത്രാദിനമായ ഇന്നലെ കരുനാഗപ്പള്ളി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും പുതിയതായി 2 ബസ് സർവീസുകൾ ആരംഭിച്ചു. ലോക പൊതു യാത്ര ദിനമായതിനാൽ കരുനാഗപ്പള്ളി ചിറക്കൽ ക്ഷേത്രം ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ യാത്ര ചെയ്താണ് സി ആർ മഹേഷ് എംഎൽഎ സർവീസുകളുടെഉൽഘാടനം നിർവഹിച്ചത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ വടക്ക് കിഴക്കേ അതിർത്തി പ്രദേശമായ ചിറക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ആണ് കോവിഡ് കാലത്ത് നിർത്തലാക്കിയത്. ചിറക്കൽ,പാവുമ്പ, മണപ്പള്ളി,തഴവ,തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ക്യാൻസർ സെന്റർ ലേക്കും യാത്ര ചെയ്തിരുന്ന നിരവധി ആൾക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നിയമസഭയിൽ സി ആർ മഹേഷ് എംഎൽഎ സബ്മിഷൻ ആയും ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകിയ അടിസ്ഥാനത്തിലും ചിറക്കൽ ക്ഷേത്രം തിരുവനന്തപുരം ബസ് സർവീസ് പുനരാരംഭിച്ചത്. രാവിലെ 4. 30ന് കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ചിറക്കൽ ക്ഷേത്രത്തിലേക്കും അവിടെ നിന്ന് അഞ്ചു മണിക്ക് മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്കുമാണ് സർവീസ് പുനരാരംഭിക്കുന്നത്. കൂടാതെ കരുനാഗപ്പള്ളി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കല്ലേലി ഭാഗം തേവലക്കര വഴി തെക്കുംഭാഗത്തേക്ക് പുതുതായി ആരംഭിച്ച ബസ് സർവീസിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.