കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ പുനരുദ്ധാരണ നിര്‍മാണ ഉദ്ഘാടനം

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം നാളെ രാവിലെ 8ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്റെ അദ്ധ്യക്ഷതയില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മഹാഗണപതി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് അനില്‍കുമാര്‍ അറിയിച്ചു.

Advertisement