ചാത്തന്നൂര്‍: കലാപരിപാടികളുടെ ബുക്കിംഗ് രംഗത്തെ പ്രഥമ സംഘടനയായ ആള്‍കേരളാ പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് അസ്സോസിയേഷന്റെ ഇരുപത്തിനാലാമത് സംസ്ഥാന സമ്മേളനം 14ന് പാരിപ്പള്ളിയില്‍ നടക്കും. പാരിപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ സമ്മേളന നഗറില്‍ രാവിലെ 9ന് പ്രസിഡന്റ് ഷാജി സരിഗ പതാക ഉയര്‍ത്തും. 10ന് പ്രതിനിധി സമ്മേളനം ലീഗല്‍ അഡൈ്വസര്‍ എന്‍.സി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടുമുതല്‍ നടക്കുന്ന കലാകാര സൗഹൃദ സംഗമം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. അഡ്വ. മണിലാല്‍, അയിലം ഉണ്ണികൃഷ്ണന്‍, കെ.ആര്‍. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് 4ന് മജീഷ്യന്‍ മനു മങ്കൊമ്പിന്റെ സാഹസിക ബൈക്ക് യാത്ര. 4.30ന് പാട്ടരങ്ങ്. 5.30ന് നടക്കുന്ന പൊതുസമ്മേളനം ജി.എസ്. ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ശിവജി ഗുരുവായൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍, കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ശാന്തിനി തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ ഡയറക്ടറിയുടെ പ്രകാശനം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ നിര്‍വഹിക്കും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ മെമ്പര്‍മാരെയും പഠന മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിക്കും. മരണമടഞ്ഞ സംഘടനാംഗങ്ങള്‍ക്കുള്ള കുടുംബ ക്ഷേമ ഫണ്ട് വിതരണവും നടക്കുമെന്ന് പ്രസിഡന്റ് ഷാജി സരിഗ, സെക്രട്ടറി വേണു.സി.കിഴക്കനേല, ട്രഷറര്‍ ഷാജി മുവാറ്റുപുഴ, മേഖലാ കണ്‍വീനര്‍ പതാരം സന്തോഷ് എന്നിവര്‍ അറിയിച്ചു.