സാമൂഹ്യ വിരുദ്ധര്‍ ബൈക്ക് തീവച്ചു നശിപ്പിച്ചു

Advertisement

കൊട്ടിയം: വീടിന്റെ മുന്‍വശത്ത് വച്ചിരുന്ന ബൈക്ക് തീവച്ച് നശിപ്പിച്ചു. മുഖത്തല കിഴവൂര്‍ എ.പി. ജങ്ഷനില്‍ സത്യവിലാസത്തില്‍ മുകേഷിന്റെ ബൈക്കാണ് സാമൂഹ്യ വിരുദ്ധര്‍ തീവച്ച് നശിപ്പിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ ഭിത്തിയ്ക്കും നാശമുണ്ടായി. വീട്ടുകാര്‍ തീ ആളിപടരുന്നത് കണ്ട് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബൈക്ക് കത്തിയ്ക്കുന്നതിന് ഇന്ധനം കൊണ്ടുവന്ന കുപ്പി സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെടുത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊട്ടിയം പോലീസ് കേസെടുത്തു.

Advertisement