മാധ്യമ പ്രവർത്തകനെ മർദിച്ചു

Advertisement

കൊല്ലം. സഹോദരിയുടെ വസ്തുവിലെ തടി കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെട്ട മാധ്യമപ്രവർത്തന് മർദനമേറ്റു. സുപ്രഭാതം പത്തനംതിട്ട ജില്ലാ ലേഖകൻ രാജു ശ്രീധറിനെയാണ് മർദ്ദിചത്. ചവറ തെക്കുംഭാഗം മുട്ടത്ത് താഴെ സതീശമംഗലത്ത് സതീശനെതിരെ ചവറ തെക്കുംഭാഗം പൊലീസിൽ പരാതിനൽകി.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ രാജു ശ്രീധർ ആശുപത്രിയിൽ ചികിത്സതേടി. മാധ്യമ പ്രവർത്തകനെ മർദ്ദിച്ചയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡന്റ് ജി.ബിജു, സെക്രട്ടറി സനൽ ഡി. പ്രേം എന്നിവർ ആവശ്യപ്പെട്ടു.

Advertisement