കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ നവീകരണോദ്ഘാടനം

Advertisement

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്ര ശ്രീകോവില്‍ നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.അനന്തഗോപന്റെ അധ്യക്ഷതയില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിഡി മണികണ്ഠേശ്വരം ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ നിര്‍മാണ ചെലവിട്ടാണ് ശ്രീ കോവില്‍ നവീകരണം.
ദീര്‍ഘകാലമായി ശ്രീകോവിലിന്റെ പല ഭാഗങ്ങളും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ആര്‍. അജിത് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. എസ്.എസ്. ജീവന്‍, ജി. സുന്ദരേശന്‍, നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍. രമേശ്, വൈസ് ചെയര്‍പേഴ്സണ്‍ വനജ രാജീവ്, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ പി. ദിലീപ് കുമാര്‍, ഉപദേശക സമിതി പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി സ്മിതരവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement