കരുനാഗപ്പള്ളി.കരുനാഗപ്പള്ളി എക്സൈസ് വിമുക്തി പഠന കേന്ദ്രവും കേരള സർവകലാശാല നാഷണൽ സർവീസ് സ്കീം ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല കരുനാഗപ്പള്ളി
റേഞ്ച് ഓഫീസ് അങ്കണത്തിൽ ബഹുമാനപ്പെട്ട ചവറ എംഎൽഎ ഡോക്ടർ സുജിത്ത് വിജയൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. എ.പ്രദീപ് അധ്യക്ഷത വഹിച്ചു .പ്രശസ്ത കവി കുരുവിപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. കവി ഇഞ്ചക്കാട്ട് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് അനിൽ.s.കല്ലേലി ഭാഗം, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാമചന്ദ്രൻ, വാർഡ് കൗൺസിലർ സിന്ധു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാർ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാജു എന്നിവർ സംസാരിച്ചു. വിമുക്തി പഠന കേന്ദ്രം ചെയർമാൻ പി. എൽ.വിജിലാൽ സ്വാഗതവും വിമുക്തി പഠനകേന്ദ്രം ജനറൽ കൺവീനർ എസ് ആർ. ഷെറിൻ രാജ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നിങ്ങൾക്കും പേടിയില്ലാതെ പ്രസംഗിക്കാം എന്ന വിഷയത്തിൽ ഡോക്ടർ എൻ നൗഫലും, സിനിമയും സാഹിത്യവും എന്ന വിഷയത്തിൽ പ്രശസ്ത സംവിധായകൻ പ്രശാന്ത് പനമമൂട്ടിൽ എന്നിവർ ക്ലാസ് എടുത്തു. വൈകുന്നേരം ടൗണിൽ നടന്ന വിളംബര ഘോഷയാത്രയ്ക്ക് ശേഷം മാറുന്ന ഇന്ത്യയും സ്ത്രീകളും എന്ന വിഷയത്തിൽ സംവാദം നടക്കുംfി