കാരൂർക്കടവ് പാലത്തിനു സമീപം മീൻ പിടിക്കാൻ പോയ ഫൈബർ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

Advertisement

മൈനാഗപ്പള്ളി:കാരൂർക്കടവ് പാലത്തിനു സമീപമുള്ള പുഞ്ചയിൽ മീൻ പിടിക്കാൻ പോയ ഫൈബർ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു.വടക്കൻ മൈനാഗപ്പള്ളി തെക്ക് മുടിയിൽ തെക്കതിൽ വിഷ്ണു (34) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 6 ഓടെ ആയിരുന്നു സംഭവം.വിഷ്ണു ഉൾപ്പെടെ 4 പേരാണ് ഫൈബർ വള്ളത്തിൽ പുഞ്ചയിലേക്ക് പോയത്.വളളം മറിഞ്ഞപ്പോൾ ബാക്കി 3 പേരും നീന്തി രക്ഷപ്പെട്ടു.എന്നാൽ നീന്തൽ അറിയാത്ത വിഷ്ണു മുങ്ങിതാഴുകയായിരുന്നു.സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഇന്ന് (തിങ്കൾ) രാവിലെ ശാസ്താംകോട്ട ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement