അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

Advertisement

കൊല്ലം: അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. പയ്യലക്കാവ് സുനാമി ഫ്‌ളാറ്റില്‍ നിസ്സാം(22) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അയല്‍വാസിയായ വല്ലേരിയാന്റെ മക്കള്‍ നിസാമുമായി സഹകരിക്കാത്ത വിരോധത്താല്‍, ഞായറാഴ്ച രാത്രി 7.30ിയോടെ ഇദ്ദേഹത്തിന്റെ മകനെ ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന് മുന്നില്‍ തടഞ്ഞു നിര്‍ത്തി അരിവാള്‍ കഴുത്തില്‍ വച്ച് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതുകണ്ട് പിടിച്ച് മാറ്റാനായി എത്തിയ വല്ലേരിയാനെ പ്രതി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വല്ലേരിയാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ചവറ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.