സ്പോർട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ കൊല്ലം ജില്ലാ ചാമ്പ്യൻഷിപ്പ്

Advertisement

കരുനാഗപ്പള്ളി . സ്പോർട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ കൊല്ലം ജില്ലാ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം കരുനാഗപ്പള്ളി കുലശേഖരപുരം യുപിഎസില്‍ ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. സംഘടനയുടെ പ്രസിഡന്റ് ഡോ. സുജിത്വിജയന്‍പിള്ള എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പി.സി. സുനിൽ സ്വാഗതം ആശംസിച്ചു. സാമുവേൽ കുട്ടി ഗുരുക്കൾ ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. സംഘടനയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന ട്രഷറർ ഡോ.ജയകുമാർ ഗുരുക്കൾ വിശദീകരിച്ചു.

ചടങ്ങിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ഉഷാ പാടത്ത് , കൃഷ്ണകുമാർ ബി, വർഗ്ഗീസ് ഗുരുക്കൾ, ഗോപകുമാർ ജി , ശശി എസ് ഗുരുക്കൾ, ശശിധരൻ ഗുരുക്കൾ, മോഹനൻ ഗുരുക്കൾ, അജയഘോഷ് ഗുരുക്കൾ, സുഭാഷ് എന്നിവർ സംസാരിച്ചു. ശ്രീഭദ്രാ ഓച്ചിറക്കളി സംഘം ആശാൻമാരായ ശിവാനന്ദൻ ആശാൻ , ഭാസ്ക്കരൻ ആശാൻ , സിനി സ്റ്റണ്ട് മാസ്റ്റർ സജീഷ് എസ്., കളരി പരിശീലകൻ വള്ളിക്കാവ് ചാക്കോ സ്കറിയ എന്നിവർ സംഘടനയുടെ സ്നേഹാദരവ് ഏറ്റുവാങ്ങി. മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കൊല്ലം ശ്രീഗുരുദേവാ കളരിയും , രണ്ടാം സ്ഥാനം ഉറുകുന്ന് ന്യൂ കേരളാ കളരിയും , മൂന്നാം സ്ഥാനം ചവറ കൃഷ്ണായനം കളരിയും കരസ്ഥമാക്കി.

Advertisement