അഖില കേരള ഇന്റ്റര്‍ ബാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

Advertisement

കൊല്ലം: കൊല്ലം ബാര്‍ അസോസിയേഷന്‍ കൊല്ലം ആശ്രാമം മൈതാനത്തു നടത്തിയ അഖില കേരള ഇന്റര്‍ ബാര്‍ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ ടീമിനെ തോല്‍പ്പിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ടീം ജേതാക്കളായി. അഡ്വ. വിഷ്ണു നന്ദകുമാര്‍ നയിച്ച തിരുവനന്തപുരം ടീം കൊല്ലത്തെ 32 റണ്ണിന് പരാജയപ്പെടുത്തുകയായിരുന്നു.
വിജയികള്‍ക്ക് എം.നൗഷാദ് എംഎല്‍എ അഡ്വ. ഉമയനല്ലൂര്‍ കെ. രാമചന്ദ്രന്‍ നായര്‍ സ്മാരക ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ആയ കൊല്ലം ബാര്‍ അസോസിയേഷന്‍ ടീമിന് അഡ്വ. കെ.ഗോപീഷ് കുമാര്‍ സ്മാരക ട്രോഫി സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള അഡ്വ. മയ്യനാട് കെ.ബാലകൃഷ്ണന്‍ സ്മാരക ട്രോഫി കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഡ്വ. ഗോകുല്‍ എ.ആര്‍ കരസ്ഥമാക്കി.