കാരൂർക്കടവ് പാലത്തിനു സമീപം വള്ളം മറിഞ്ഞ് യുവാവ് മരിച്ചത് പിതാവിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ

Advertisement

ശാസ്താംകോട്ട :കാരൂർക്കടവ് പാലത്തിനു സമീപം പള്ളിക്കൽ ആറിനോട് ചേർന്നുള്ള പുഞ്ചയിൽ മീൻ പിടിക്കാൻ പോയ ഫൈബർ വള്ളം മറിഞ്ഞ് മരിച്ച യുവാവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.വടക്കൻ മൈനാഗപ്പള്ളി തെക്ക്
മുടിയിൽ തെക്കതിൽ പരേതരായ മോഹനൻ പിള്ളയുടെയും മണിയമ്മയുടെയും മകൻ വിഷ്ണു (34) ഞായറാഴ്ച വൈകിട്ട് 6 ഓടെ ആണ് അപകടത്തിൽപ്പെട്ടത്.
അവിവാഹിതനായ വിഷ്ണു
സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോകവേ ഫൈബർ വള്ളം മറിഞ്ഞാണ് മുങ്ങിതാണത്.സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടെങ്കിലും നീന്തൽ അറിയാത്ത വിഷ്ണു മുങ്ങിതാഴുകയായിരുന്നു.
സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തിങ്കളാഴ്ചരാവിലെ 8.30 ഓടെ ശാസ്താംകോട്ട ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വൈകിട്ട് 6ന് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.പിതാവ് മോഹനൻ പിള്ളയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലാണ് മകനെ മരണം കവർന്നത്.വാർഷിക ചടങ്ങുകൾക്ക് ശേഷമാണ് കൂട്ടുകാർക്കൊപ്പം പുഞ്ചയിലേക്ക് പോയത്. അനീഷ് ഏക സഹോദരനാണ്.

Advertisement