നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് ക്ലാസ്സ്‌ മുറിയിലെ അക്ഷരങ്ങളോ വാക്കുകളോ മാത്രമല്ല ജീവിതത്തിന്റെ പൂർണ്ണതയാണ് : ഗോപിനാഥ് മുതുകാട്

ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ. ഡോ. എബ്രഹാം തലോത്തിൽ ബ്രൂക്ക് എക്സലന്‍സ് അവാര്‍ഡ് ഗോപിനാഥ് മുതുകാടിന് പുരസ്‌കാര സമർപ്പണം നടത്തുന്നു
Advertisement

ശാസ്താംകോട്ട .നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് ക്ലാസ്സ്‌ മുറിയിലെ അക്ഷരങ്ങളോ വാക്കുകളോ മാത്രമല്ല ജീവിതത്തിന്റെ പൂർണ്ണതയാണ് എന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.

കേരളത്തിന്റെ കല സാംസ്കാരിക സാമൂഹിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ശാസ്താം കോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ വാർഷികത്തോടനുബന്ധിച്ചു നൽകിവരുന്ന ബ്രൂക്ക് എക്‌സലൻസ് അവാർഡ് സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഗോപിനാഥ് മുതുകാട്. കുട്ടികളുടെ കലാപ്രകടനങ്ങളാൽ വർണ്ണാഭമായ ചടങ്ങിൽ ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ. ഡോ. എബ്രഹാം തലോത്തിൽ ഗോപിനാഥ് മുതുകാടിന് പുരസ്‌കാര സമർപ്പണം നടത്തി.

ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും മുഖ്യമന്ത്രിയുടെ വീശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിനെയും സ്ത്രീശാക്തീകരണത്തിന്റെ ഉദാത്തമാതൃകയായ ശ്രീജകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.

ബ്രൂക്ക് അസി: ഡയറക്ടർ ആയിരുന്ന ജൂഡി തോമസിന്റെ സ്മരണാർത്ഥം സ്കൂൾ നൽകിവരുന്ന ജൂഡി തോമസ് മെമ്മോറിയൽ അവാർഡ് നൽകി പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബ്രൂക്കിലെ പൂർവ്വവിദ്യാർത്ഥി ജാനകി.എസ്.മുരളിയെയും ചടങ്ങിൽ ആദരിച്ചു.

കുട്ടികളുടെ സർഗ്ഗശേഷികളുടെ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച ചടങ്ങിൽ ഫാദർ തോമസ് ചെറുപുഷ്പം, പി. ടി. എ. പ്രസിഡന്റ്‌ ആർ. ഗിരികുമാർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് സ്വാഗതം ആശംസിച്ച ചടങ്ങുകൾക്ക് ബ്രൂക്ക് സെക്രട്ടറി ജോജി റ്റി കോശി നന്ദിയും രേഖപ്പെടുത്തി.

Advertisement