ഓയൂർ: മുട്ടറയിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് മുള്ളൻ പന്നിയുടെ അക്രമണത്തിൽ പരിക്കേറ്റു. കുടവട്ടൂർ താമരശേ ശേരിയിൽ ഗോപീകൃഷ്ണനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞദി ദിവസം രാത്രി ഏഴരയോടെ മുട്ടറ ഗവ.ഹൈസ്ക്കൂൾ ജംഗഷൻ കഴിഞ്ഞ് പഴങ്ങാലം മുക്കിലേക്ക് സ്കൂട്ടറിൽ ജോലി കഴിഞ്ഞ് വരുകയായിരുന്ന ദമ്പതികളെ മുള്ളൻപന്നി ആക്രമിക്കുകയായിരുന്നു. രണ്ടു പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു പോയി. സമീപത്ത് ചായക്കട നടത്തുന്ന സ്ത്രീ പെട്ടെന്ന് തന്നെ ആളെ വിളിച്ചു കൂട്ടി ഇരുവരെയും രക്ഷപ്പെടുത്തി. പ്രദേശത്തെ അര കിലോമീറ്ററോളം ഭാഗത്ത് തെരുവ് വിളക്കോ മറ്റു അപായ സൂചനകളോ ഇല്ല. മലയുടെ അടിവാരങ്ങളിലും പരിസരപ്രദേശങ്ങളിലും കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി എന്നിവയുടെ ആക്രമണങ്ങ ൾ നിരന്തരം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.