അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

Advertisement

കരുനാഗപ്പള്ളി . അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരണപ്പെട്ടു. പുതിയകാവ്, ചേലക്കോട്ട് ഹരിഭവനത്തിൽ കെ പി ഹരീഷ് കുമാർ (49) ആണ് മരണപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബർ 26ന് രാത്രി 12 മണിയോടെ തോട്ടപ്പള്ളിയിൽ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹരീഷ് കുമാർ ചൊവ്വാഴ്ച രാത്രി ഏഴരയോടെ മരണപ്പെടുകയായിരുന്നു. കൊട്ടാരക്കര കെഎസ്ഇബി ഓഫീസിലെ സീനിയർ സൂപ്രണ്ടായിരുന്നു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) കൊട്ടാരക്കര ഡിവിഷൻ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 5ന്. ഭാര്യ: ധന്യ (എൽഐസി കരുനാഗപ്പള്ളി) മക്കൾ: അഭിനന്ദു, അർജുൻ

Advertisement