ചവറ സൗത്ത് ഗവ. യുപിഎസിൽ ക്യാൻസർ നിർണയ ക്യാമ്പ്

Advertisement

ചവറ സൗത്ത്. ഇ എം എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി ക്രാസ്കറ്റ്)യും തിരുവനന്തപുരം ആർ സി സിയും ചേർന്ന് കോയിപ്പുഴയിൽ അരുന്ധതി ശാസ്ത്രികളുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ക്യാൻസർ നിർണയ ക്യാമ്പ് നടത്തുന്നു. 2023 നവംബർ 18 ന് ചവറ സൗത്ത് ഗവ. യുപിഎസിൽ നടക്കുന്ന ക്യാമ്പ് രാവിലെ 10ന് സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാന്ത്വന പരിചരണ മേഖലയിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കും.
ക്യാൻസർ നിർണയ ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട നമ്പർ: 9446973222, 9447304942, 9496777007, 9400582770, 9645545518, 9447181814.