കുന്നത്തൂർ പോസ്റ്റ് ഓഫീസിലേക്ക്തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ മാർച്ച് നടത്തി

Advertisement

കുന്നത്തൂർ. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുന്നതിനും തൊഴിൽ ദിനങ്ങളും കൂലിയും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ കുന്നത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുന്നത്തൂർ ഈസ്റ്റ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.എൻആർഇജി വർക്കേഴ്സ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് വിജയൻ തലയാറ്റ് അധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ സെന്റർ അംഗം എസ്.ശശികുമാർ,കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിിഡന്റ് വത്സലകുമാരി,വൈസ് പ്രസിഡന്റ് ബിനീഷ് കടമ്പനാട്,ജനപ്രതിനിധികളായ അരുണാമണി,ശ്രീലേഖ,യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രീത സുനിൽ,ഷീല തുടങ്ങിയവർ സംസാരിച്ചു.നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ വാർഡുകളിൽ നിന്നും ഉപരോധ സമരത്തിൽ പങ്കെടുത്തു.

Advertisement