ശൂരനാട്: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ എൻഡിഎ കുന്നത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് വടക്ക് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഹൈസ്കൂൾ ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കെഎസ്ഇബി ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം കെ.അജിമോൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ മോഹനൻ പിള്ള,സന്തോഷ് ചിറ്റേടം,അധ്യാപക സെൽ ജില്ലാ കൺവീനർ പോരുവഴി ഹരീന്ദ്രനാഥ്,മണ്ഡലം വൈസ് പ്രസിഡന്റ് മധു കുമാർ,സെക്രട്ടറി ബി.ആര്‍ ശശി, ട്രഷറർ ഉഷാകുമാരി,യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു മോഹൻ,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് വത്സല .ആർ.നായർ,സോഷ്യൽ മീഡിയ സെൽ മണ്ഡലം കൺവീനർ ശ്യാം പ്രകാശ്,പഞ്ചായത്ത് ഏരിയ പ്രസിഡന്റുമാരായ രാമചന്ദ്രൻ പിള്ള, സുധാചന്ദ്രൻ,ഷിജു കുമാർ,രഞ്ജു എന്നിവർ സംസാരിച്ചു.