ശാസ്താംകോട്ട. ഒന്നുങ്കിൽ ഈ അംഗനവാടി മാറ്റി സ്ഥാപിച്ചു പട്ടിക്കു വേണ്ട സൗകര്യം ഒരുക്കി കൊടുക്കുക ഇല്ലെങ്കിൽ ഈ പട്ടികളെ ഈ മേഖലയില്‍ നിന്നുംമാറ്റുക, മൈനാഗപ്പള്ളി 13ആം വാർഡിൽ മണ്ടോടിൽ ഭാഗത്തു ഉള്ള അംഗനവാടിയിൽ കുഞ്ഞുങ്ങൾ ക്ക് പോകാൻ സാധിക്കുന്നില്ല ഒരു സ്വകാര്യ വ്യക്തി 27പട്ടികളെ ആണ് വളർത്തുന്നത്. കുഞ്ഞുങ്ങൾക്കോ കുഞ്ഞുങ്ങളെ അംഗൻവാടി യിൽ എത്തിക്കാൻ വരുന്ന രക്ഷ കർത്താക്കൾക്കോ ഈ പട്ടിയെ വളർത്തൽ മൂലം അംഗൻവാടി യിൽ പോകാൻ സാധിക്കുന്നില്ല കാരണം പട്ടി ഇവരെ കടിക്കാൻ ഓടിക്കുകയാണ്. അധികാരികൾ ക്ക് പല തവണ പരാതി നൽകി എങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത തിനെ തുടർന്നു ഈ അംഗൻവാടി യിൽ പഠിക്കുന്ന കുരുന്നുകളെ യും അവരുടെ രക്ഷ കർത്താക്കളെയും ഉൾപ്പെടുത്തി പൊതു ജനങ്ങളും കൂടി തണൽ സൗഹൃദവേദി യുടെ നേതൃത്വത്തിൽ അംഗനവാടി യുടെ മുന്നിൽബുധനാഴ്ച്ച രാവിലെ പ്രതിഷേധിച്ചു.
ഒന്നുങ്കിൽ ഈ അംഗനവാടി മാറ്റി സ്ഥാപിച്ചു പട്ടിക്കു വേണ്ടിയുള്ള സൗകര്യം ഒരുക്കി കൊടുക്കുക ഇല്ലെങ്കിൽ ഈ പട്ടികളെ ഈ ഏരിയ യിൽ നിന്നും നീക്കം ചെയ്യുകഎന്നുള്ളത് ആയിരുന്നു ആവശ്യം. അംഗൻവാടി ജീവനക്കാർ സ്ഥലം പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള അധികൃതരെ വിളിച്ചു ഈ പട്ടിയെ വളർത്തുന്നവരുടെ വീട്ടിൽ പോയ് കൃത്യമായി അവരോടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ടു. ഈ വരുന്ന ആഴ്ച യിൽ തന്നെ ഇവിടെ നിന്നും പട്ടികളെ മാറ്റണം എന്ന് ആവശ്യപ്പെട്ടത് അവർ അഗീകരിച്ചു.ബിനോയ് ജോർജ്, സന്ധ്യ രാധാകൃഷ്ണൻ ശരത് മോഹൻ.ശിവ പ്രസാദ്. കെ സി ഷിബു. ബാബുകളത്തിൽ.സുബി സജിത്ത് അരുൺ കുമാർ.എന്നിവർ നേതൃത്വം നൽകി.