കരുനാഗപ്പള്ളി. തീരദേശവാസികളുടെ ചിരകാല സ്വപ്നമായ കളിയിക്കാവിള- കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. പ്രതിദിനം നാല് സർവീസുകള്‍ വീതമാണ് ഓരോ റൂട്ടിലുമുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള പുതിയ ബസ് സർവീസ് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്പെടുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
തീരദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും പുതിയ ബസ് സർവീസ് സഹായകരമാവുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.