ശാസ്താംകോട്ട: ഇല്ലായ്മകൾ നിറഞ്ഞ ദരിദ്ര രാജ്യത്തെ ആധുനിക ഭാരതമാക്കി ലോകത്തിന് സമർപ്പിച്ച രാഷ്ട്ര ശിൽപിയാണ്ഒന്നാമത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ഒരു മൊട്ടു സൂചിപോലും ഉൽപ്പാദിപ്പിക്കുവാൻ കഴിയാതിരുന്ന രാജ്യത്തെ ഘട്ടംഘട്ടമായി പഞ്ചവത്സര പദ്ധതികളിലൂടെ ലോക രാജ്യങ്ങൾക്കൊപ്പം എത്തിച്ചത് നെഹ്രുവാണ്. ജവഹർലാൽ നെഹ്രുവിന്റെ 135-ാം മത് ജന്മദിനത്തോട നുബന്ധിച്ച് കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയജവഹർലാൽ നെഹ്രു അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയുംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ് , ഉമാദേവി, എൻ.സോമൻ പിള്ള , ഗോപകുമാർ പെരുവേലിക്കര, കടപുഴ മാധവൻ പിള്ള , വർഗ്ഗീസ് തരകൻ, രാജു ലോറൻസ് , വിനോദ് വില്ലേത്ത് , ചക്കുവള്ളി നസീർ , പത്‌മ സുന്ദരൻ പിള്ള , ശശിധരൻ ഏഴാംമൈൽ, ആർ. നളിനാക്ഷൻ, പ്രസന്നകുമാർ വില്ലാടൻ, ആർ.ഡി.പ്രകാശ്, സുകേശ് പവിത്രേശ്വരം, രവികുമാർപാങ്ങോട്, സിജു കോശി വൈദ്യൻ, ജോൺസൻ വൈദ്യൻ, ടി.ജി.എസ്. തരകൻ, റെജി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.