ശാസ്താംകോട്ട :അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള കുന്നത്തൂർ താലൂക്ക് തല വാരാഘോഷം ശാസ്താംകോട്ട ജമിനി ഹൈറ്റ്സിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.
രാവിലെ 9 മണിക്ക് സർക്കിൾ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സമ്മേളന നഗരിയിൽ എത്തിച്ചേരുന്നതും പതാക ഉയർത്തലോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും
മുൻ സഹകരണ വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ എം. എൽ. എ ഉദ്ഘാടനം നിർവഹിക്കും കോവൂർ കുഞ്ഞുമോൻ എംഎല്‍എ അധ്യക്ഷത വഹിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ടി. മോഹനൻ സ്വാഗതം പറയുന്നതാണ്. എം. ഗംഗാധര കുറുപ് വീശിഷ്ടാഥിതിയാവും കാരുവള്ളി ശശി മുഖ്യ പ്രഭാഷണം നടത്തും. നൂറ് വർഷം പൂർത്തീകരിച്ച സംഘത്തിനുള്ള പ്രശസ്തി പത്രം മുൻ രാജ്യസഭാഗം അഡ്വ. കെ സോമപ്രസാദ് ഐവർകാല സംഘം പ്രസിഡന്റ് അനിൽ കാരക്കാടിന് നൽകും. പ്രസംഗ പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി നിർവഹിക്കും.
തുടർന്ന് നടക്കുന്ന സഹകരണ മേഖല “പ്രതിസന്ധികളും അതിജീവനവും ” എന്ന വിഷയത്തിന്മേലുള്ള സെമിനാർ ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ. ശിവശങ്കരൻ നായർ ഉദ്ഘാടനം നിർവഹിക്കുന്നതും സർക്കിള്സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ടി. മോഹനൻ അധ്യക്ഷത വഹിക്കുന്നതും അസിസ്റ്റന്റ്. രജിസ്ട്രാർ ജെ. ശോഭന സ്വാഗതം പറയുന്നതും സെമിനാറിന്റെ വിഷയാവതരണം കോട്ടയം സൈക്കോളക്സ് ഫൌണ്ടേഷൻ ഡയറക്ടർ എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നതും പ്രമുഖ സഹകാരികൾ ചർച്ചയിൽ പങ്കെടുക്കുന്നതും ആശംസകൾ അർപ്പിക്കുന്നതുമാണ്
നവംബർ 20 ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമാപന സമ്മേളനതൊടാനുബന്ധിച്ചു ശൂരനാട് വായനശാല ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പതാക ജാഥ മുൻ എം. പി കെ. സോമപ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്നതും സർക്കിൾ യൂണിയൻ ചെയർമാൻ ജാഥ നയിക്കുന്നതുമാണ്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചു സഹകാരികൾ വിളംബര റാലിയോടൊപ്പം ചേരും.