ക്ഷേത്രങ്ങളും അടഞ്ഞ് കിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് കവര്‍ച്ച: കൊല്ലത്ത് കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

Advertisement

കൊല്ലം: ക്ഷേത്രങ്ങളും അടഞ്ഞ് കിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായി. കൊല്ലം, അയത്തില്‍,
പുത്തന്‍വിള വീട്ടില്‍ നജുമുദ്ദീന്‍ എന്ന നജീം(51) ആണ് പോലീസിന്റെ പിടിയിലായത്. രാമന്‍കുളങ്ങര കൊച്ചുനട ദേവീക്ഷേത്രത്തിനുള്ളിലെ അലമാര കുത്തിത്തുറന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ പറ്റി വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ശക്തികുളങ്ങര പോലീസും ഡാന്‍സാഫ് ടീമും
സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ശക്തികുളങ്ങര, ഗോപിക്കട
ജംഗ്ഷന് സമീപത്ത് നിന്നും ഇയാള്‍ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും പല സ്ഥലങ്ങളില്‍ നിന്നായി മോഷണത്തിലൂടെ സ്വന്തമാക്കിയ 55200 രൂപയും 3 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.
തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്യ്ത
പ്പോള്‍ ക്ഷേത്രങ്ങളും അടഞ്ഞ് കിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് ഇയാള്‍ നിരവധി
മോഷണങ്ങള്‍ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. കൊല്ലം എസിപി പ്രതീപിന്റെ നിര്‍ദ്ദേശപ്രകാരം ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ആശാ ഐ.വി, വിനോദ്, അജയന്‍, പ്രദീപ്, എസ്‌സിപിഓമാരായ അബു താഹിര്‍, വിനോദ് എസ്‌ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.