കൊല്ലത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടികൂടി; 2 യുവാക്കള്‍ പിടിയില്‍

Advertisement

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാക്കള്‍ പോലീസ് പിടിയിലായി. മങ്ങാട്, കരിക്കോട് ചേരിയില്‍ ഇന്ത്യാനഗര്‍-90 ല്‍ അമ്പിളി വിലാസം വീട്ടില്‍ വിശാഖ്(20), ഇയാള്‍ക്ക് ഗഞ്ചാവ് എത്തിച്ച് നല്‍കിയ കരിക്കോട്, വികാസ് നഗര്‍ 158ല്‍, നെടിയവിള തെക്കതില്‍ അന്‍സാഫ് (20) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. 2.025 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കൊല്ലം സിറ്റി അഡിഷണല്‍ എസ്പി സോണി ഉമ്മന്‍ കോശിയുടെ മേല്‍നോട്ടത്തില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ നടത്തിവരുന്ന പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
കിളികൊല്ലൂര്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പനയ്ക്കായി കാറില്‍ കടത്തികൊണ്ട് വന്ന 4.3 കിലോഗ്രാം കഞ്ചാവ് ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു. തുടര്‍ന്നും ഈ മേഖലയില്‍ ഗഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കിയ പോലീസ് സംഘം ഏതാനും ദിവസങ്ങളായി ലഹരി വ്യാപാര സംഘങ്ങളെ നിരീക്ഷിച്ച് വരികയായിരു
ന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിശാഖിന്റെ മുറിയില്‍ നിന്നും
വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന, ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന 2.025
കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തത്. ആഡംബര ബൈക്കുകളില്‍ കറങ്ങി നടന്ന്
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പൊതികളിലാക്കി ചില്ലറ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ അന്‍സാഫിനേയും പോലീസ് പിടികൂടുകയായിരുന്നു.
കിളികൊല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുകേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ
സന്തോഷ്, സിപിഒ ഷണ്‍മുഖദാസ് എന്നിവര്‍ക്കൊപ്പം ഡാന്‍സാഫ് എസ്‌ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ എഎസ്‌ഐ ബൈജു ജെറോം, എസ്‌സിപിഒമാരായ
സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement